പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
മാലിന്യ വിമുക്ത ക്യാമ്പസ്: കേരള പിറവി ദിനത്തിൽ വ്യത്യസ്ത പദ്ധതിയുമായി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ
ഇരട്ടയാർ: കേരള പിറവി ദിനത്തിൽ വിദ്യാലയവും പരിസരവും മാലിന്യ വിമുക്തമായി പ്രഖ്യാപിച്ച് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ. മലയാള ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ വച്ച് ഇടുക്കി രൂപതാ വികാരി ജനറൽ മോൺ. ജോസ് കരിവേലിക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ തയാറാക്കിയ പ്രത്യേക ചുമരിൽ പ്രതിജ്ഞ ഏറ്റെടുത്ത് സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും ഒപ്പ് വച്ചു. മാലിന്യ സംസ്കരണത്തിൻ്റെ പ്രാധാന്യം പുതു തലമുറയിലേക്ക് എത്തിക്കാൻ ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ എന്നും മാതൃകാ പരമാണ്. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജുകുട്ടി എം വി, പി റ്റി എ പ്രസിഡൻ്റ് ശ്രീ. ബിജു അറക്കൽ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.