Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു


മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു യുവധാര സാഹിത്യ പുരസ്കാര ജേതാവ് റോബിൻ എഴുത്തുപുര മലയാളത്തിൽ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്ത പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ സുരേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു തുടർന്ന് റോബിൻ എഴുത്തുപുര കുട്ടികളുമായി മലയാള കവിതകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു..
ഹെഡ്മാസ്റ്റർ മുനീയസാമി സീനിയർ അസിസ്റ്റൻറ് സിബി ജോസഫ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീജ സി വി സോഷ്യൽ സർവീസ് ക്ലബ്ബ് കോഡിനേറ്റർ ലിൻസി ജോർജ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി