പാറത്തോട് സർവീസ് സഹകരണ ബാങ്കിന്റെയും IFFCOയുടെയും നേതൃത്വത്തിൽ കാർഷിക സെമിനാർ നടന്നു
കാലാവസ്ഥാ വ്യതിയാനത്താൽ മണ്ണിന്റെ ഘടനയിൽ ഉണ്ടാവുന്ന മാറ്റം, പലവിധ രോഗ കീടങ്ങളുടെ ആക്രമണം, കാലം തെറ്റി പെയ്യുന്ന മഴ തുടങ്ങിയ കാരണങ്ങളാൽ കർഷകർക്ക് ലാഭകരമായി കൃഷി നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് ബാങ്ക് ഇങ്ങനെ ഒരു സെമിനാർ സംഘടിപ്പിച്ചത്.
ബാങ്കിന്റെ പാറത്തോട് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ ബാങ്ക് പ്രസിഡന്റ് എം എൻ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ ദൂരദർശൻ റിപ്പോർട്ടർ ആന്റണി മുനിയറ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി റ്റി.സി രാജശേഖരൻ സ്വാഗതം ആശംസിച്ചു.
” നാനോ വളങ്ങളുടെ പ്രയോഗവും കൃഷിരീതികളും” എന്ന വിഷയത്തെ ആസ്പദമാക്കി IFFCO ഫീൽഡ് ഓഫീസർ രാഗേഷ് പി എസ്,
“ജൈവകീട നിയന്ത്രണ മാർഗങ്ങളും നൂതന കൃഷി രീതികളും” എന്ന വിഷയത്തിൽ തൃശ്ശൂർ കാർഷിക സർവ്വകലാശാലയിലെ പ്രൊഫസർ ഡോ.ഗവാസ് രാഗേഷ് എന്നിവർ ക്ലാസ് നയിച്ചു.
കൊന്നത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി മൽക്ക, കൃഷി ഓഫീസർ ബിജു കെ ഡി, ബാങ്ക് മുൻ പ്രസിഡന്റ് വക്കച്ചൻ തോമസ് ഭരണ സമിതി അംഗങ്ങളായ കെ.എൻ.വിജയൻ, വി.വി. ജോസഫ്, മുരളി കുന്നേൻ, ജോർജ്‌ജ് ജോസഫ്, ബിന്ദു ടോമി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബാങ്ക് ഭരണസമിതി അംഗം പി.എൻ. ശശി നന്ദി പറഞ്ഞു.
കൊന്നത്തടി പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന വെട്ടുക്കിളി ശല്യം ഒഴിവാക്കുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയതായ് കൃഷി ആഫീസർ അറിയിച്ചു.
വിവിധ വാർഡുകളിൽ നിന്നും നൂറിലധികം കർഷകർ സെമിനാറിൽ പങ്കെടുത്തു .