വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യ അക്ഷരം കുറിച്ച് കുരുന്നുകൾ
വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യ അക്ഷരം കുറിച്ച് കുരുന്നുകൾ വണ്ടിപ്പെരിയാറിനെ വിവിധ ക്ഷേത്രങ്ങളിൽ നൂറുകണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയത് പ്രശസ്ത പൂഞ്ഞാർ കോയിക്കൽ ദേവസ്വം ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടികൾക്ക് ക്ഷേത്രമേശാന്തി ജയശങ്കർ പി നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമായ വിജയദശമി ദിനത്തിലാണ് പുതുതായി പഠനം നടത്താനുള്ള കുരുന്നുകൾക്ക് അറിവിന്റെ ആദ്യ അക്ഷരം പകർന്നു നൽകുന്നത്. ഹൈന്ദവ ആചാരപ്രകാരം ഈ ദിനത്തിൽ പുതിയ തുടക്കങ്ങൾക്ക് ഉത്തമമായ ദിനമായാണ് കരുതുന്നത്. ഇതുകൊണ്ടുതന്നെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ അനുയോജ്യമായ ദിനം സരസ്വതി ദേവി യുടെ വിജയദശമി ദിനത്തിലാണ്. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാറിന്റെ വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി.
പൂഞ്ഞാർ കോയിക്കൽ ദേവസ്വം വക വണ്ടിപ്പെരിയാർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നൂറുകണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയത്. ക്ഷേത്രമേശാന്തി ജയശങ്കർ പി നമ്പൂതിരി
കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ 9 ദിവസങ്ങളിലായി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നുവന്നിരുന്നു വിജയലക്ഷ്മി ദിനത്തിൽ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ കെ കെ രാജു,അനുമോൻ ഗോപി,ക്ഷേത്രം മാനേജർ പ്രതീഷ് എന്നിവരും മാതൃസമിതി അംഗങ്ങളും വിജയദശമി ദിന ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഇതോടൊപ്പം വണ്ടിപ്പെരിയാർ മഞ്ജുമല ശ്രീ ഗൗമാരിയമ്മൻ ക്ഷേത്രത്തിലും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പൂജകളും വഴിപാടുകളും കഴിഞ്ഞ് 9 ദിവസങ്ങളായി നടന്നുവന്നിരുന്നു. ക്ഷേത്ര പൂജാരി ബാലുമണിയൻ സ്വാമികളുടെ മുഖ്യകാർമികത്വത്തിലാണ് നവരാത്രി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത് ഇതോടൊപ്പം വിജയദശമി ദിനത്തിൽ നിരവധി കുരുന്നുകളും അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇതുകൂടാതെ വണ്ടിപ്പെരിയാർ 62 മൈൽ ചെറുകാവ് ഭഗവതി ക്ഷേത്രത്തിലും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പൂജകളും വഴിപാടുകളും നടന്നു ക്ഷേത്രത്തിൽ ആദ്യമായി കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുകയും ചെയ്തു. ഇതോടൊപ്പം ഉത്സവ സമയത്ത് ദേശത്തെ ദോഷം മാറുന്നതിനായി സമർപ്പിക്കാൻ ഇരുന്ന സ്വർണ്ണ പൊട്ടും മാലയും കമ്മറ്റി ഭാരവാഹികൾ ക്ഷേത്ര പൂജാരി മോഹനന് കൈമാറുകയും ചെയ്തു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിളക്ക് പൂജയും പ്രത്യേക വഴിപാടുകളും ക്ഷേത്രത്തിൽ നടന്നു
ഇതോടൊപ്പം തോട്ട മേഖലയിലെ എല്ലാ ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.