Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അധികാരം ശക്തിപ്പെടുത്തി ഷി ജിൻപിംഗ്; മൂന്നാം തവണയും പ്രസിഡന്റ്



ബെയ്ജിങ്: ചൈനയുടെ ഏറ്റവും ശക്തനായ നേതാവായ ഷി ജിൻപിംഗ് മൂന്നാം തവണയും പ്രസിഡൻ്റായി അധികാരമേറ്റു. ചൈനയിലെ പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ (എൻപിസി) 3,000 ഓളം അംഗങ്ങൾ ഷി ജിൻപിംഗിനായി ഏകകണ്ഠമായി വോട്ട് ചെയ്തു.

വോട്ടെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. 15 മിനിറ്റിനുള്ളിൽ ഇലക്ട്രോണിക് വോട്ടെണ്ണൽ പൂർത്തിയാക്കി. 2018-ൽ പ്രസിഡൻറ് കാലയളവ് പരിധി ഒഴിവാക്കിയതോടെയാണ് മറ്റൊരു ഷി ഭരണത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ ഒക്ടോബറിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി വീണ്ടും അഞ്ച് വർഷത്തേക്ക് അദ്ദേഹത്തിന്റെ അധികാരം നീട്ടിയിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!