Idukki വാര്‍ത്തകള്‍
ജില്ലയിൽ മഴയ്ക്ക് ശമനം, ഒരു ക്യാമ്പ് മാത്രം


ജില്ലയിൽ കനത്ത മഴയ്ക്ക് ശമനം. കഴിഞ്ഞ 24 മണികൂറിനുള്ളിൽ പെയ്തത് 2.32 മില്ലിമീറ്റർ മഴയാണ്. ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. പീരുമേട് താലൂക്കിലെ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കരിങ്കുളം കെ ചപ്പാത്ത് ഗവ. എൽ പി സ്കൂളിലാണ് ക്യാമ്പ്. ഈ ക്വാമ്പിൽ ഒരു കുടുംബത്തിലെ ആറ് അംഗങ്ങളാണുള്ളത്. ഇതിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. 2344.78 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമിൽ 130.55 അടിയാണ് ജലനിരപ്പ്.