ഹൈടെക്കായി രാജകുമാരി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍


രാജകുമാരി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ പുതിയ ഹൈടെക്ക് മന്ദിരം എം.എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂളിന് പുതിയ സ്കൂള്‍ ബസ് അനുവദിക്കുമെന്ന് ചടങ്ങില്‍ എംഎല്‍എ പറഞ്ഞു.
വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ ഒരു കോടി രൂപ ചെലവഴിച്ചാണ് ഹൈടെക്ക് സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. 8250 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലായി മൂന്ന് ലാബുകള്‍, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവില്‍ ടോയ്ലറ്റ് കോംപ്ലക്സും നിര്‍മ്മിച്ചിട്ടുണ്ട്. നേരത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്റെ ഭാഗമായി ഹൈടെക് ക്ലാസ് മുറികളും നിര്‍മ്മിച്ചിരുന്നു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് സ്കൂള്‍ പ്രവേശനോത്സവവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ സ്കില്‍ ഡവലപ്മെന്റ് സെന്ററും ടോയ്ലറ്റ് കോംപ്ലക്സും ഉദ്ഘാടനം ചെയ്തു. രാജകുമാരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് ബാഗുകള്‍ വിതരണം ചെയ്തു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.രാജാറാം, ആശാ സന്തോഷ്, പി.കുമരേശന്‍, ഡെയ്സി ജോയി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.എന്‍ ഹരിക്കുട്ടന്, കെ.കെ തങ്കച്ചന്, ഷാജു സെബാസ്റ്റ്യന്‍, ബിജു മാത്യു, റ്റി.എസ് ഹസ്സന്,ബാലന് തെക്കേരിയ്ക്കല്, പിടിഎ പ്രസിഡന്റ് സ്മിത പൗലോസ്, വിഎച്ച്എസ്എസ് പ്രിന്‍സിപ്പള്‍ റെജിമോള്‍ തോമസ്, എച്ച്എസ്എസ് പ്രിന്‍സിപ്പള്‍ ഷിബി എ.സി എന്നിവര്‍ സംസാരിച്ചു.