നാട്ടുവാര്‍ത്തകള്‍
കനത്ത മഴയിലും കാറ്റിലും ഹൈറേഞ്ചിലെങ്ങും പരക്കെ നാശം
കനത്ത മഴയിലും കാറ്റിലും ഹൈറേഞ്ചിലെങ്ങും പരക്കെ നാശം. നിരവധിയിടങ്ങളില്‍ മരം വീണ് ഗതാഗതം മുടങ്ങി. മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിയും പോസ്റ്റുകള്‍ വീണും വൈദ്യുതി മുടങ്ങി. പലയിടത്തും മരം വീണ് വീടുകള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. ശക്തമായ കാറ്റിലും മഴയിലും സേനാപതി കാന്തിപ്പാറയില്‍ പുത്തന്‍ പറമ്ബില്‍ വിധവയായ മേരി ജോസഫിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് നാശം സംഭവിച്ചത്. ഈ സമയം വീട്ടിലുണ്ടായിരുന്ന കൊച്ചുമക്കളില്‍ ദേവ ദര്‍ശനയ്ക്ക് നിസാര പരിക്കു പറ്റി. മറ്റ് കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഹൈറേഞ്ചില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.മഴയുടെ അളവ്
ഉടുമ്പൻഞ്ചോല- 30.2
പീരുമേട്- 33 ദേവികുളം- 104.8 തൊടുപുഴ- 28.4 ഇടുക്കി- 34.2 ശരാശരി- 46.12