ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനസൺഡേ സ്കൂൾ അദ്ധ്യാപക സംഗമവും അദ്ധ്യാപക പരിശീലനപരിപാടിയും കുങ്കിരിപ്പെട്ടി സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് നടന്നു
ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനസൺഡേ സ്കൂൾ അദ്ധ്യാപക സംഗമവും അദ്ധ്യാപക പരിശീലനപരിപാടിയും കുങ്കിരിപ്പെട്ടി സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് നടന്നു. ഇടുക്കി ഭദ്രാസനത്തിലെ എല്ലാ സൺഡേ സ്കൂൾ യൂണിറ്റിലേയും അദ്ധ്യാപകർ സംഗമത്തിൽ പങ്കെടുത്തു. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് അദ്ധ്യാപക സംഗമവും പരിശീലനപരിപാടിയും ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.കുറിയാക്കോസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം വൈദിക സെമിനാരി മുൻ പ്രിൻസിപ്പാൾ ഫാ.ഡോ റെജി മാത്യു ക്ലാസ്സ് നയിച്ചു. കേന്ദ്ര ട്രഷറാർ സി.കെ ജേക്കബ്, ഭദ്രാസന സെക്രട്ടറി ഫാ.ബിജു ആൻഡ്രൂസ്, അരമന മാനേജർ ഫാ. ജോർജ് വർഗീസ്, വികാരി ഫാ. മഹേഷ് പോൾ, ഫാ. തോമസ് വർഗീസ്, ഇൻസ്പെക്ടർമാരായ പി.എസ് ഏബ്രഹാം, ജേക്കബ് കുരുൻ, ഫിലിപ്പ് കുറിയന്നൂർ, മാണി കുറിയാക്കോസ്, സൂസൻ വർഗീസ്, ഷിനു തോമസ്, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. അക്കാദമിക്, കലാ മേഖലകളിൽ ഉജ്ജ്വല വിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് യോഗത്തിൽനൽകി.