Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ തുടർച്ചയായി മോശം ഭക്ഷണം നൽകുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന ഡവലപ്പ്മെന്റ് ഫോറം (KDF )പ്രതിഷേധ സമരം തിങ്കളാഴ്ച്ച 10 മണിക്ക് കട്ടപ്പന നഗരസഭയിൽ
കട്ടപ്പനയിൽ സ്ഥിരമായി മോശം ഭക്ഷണം നൽകുന്ന ഹോട്ടലുകൾ അടച്ചുപൂട്ടുക .
ലൈസൻസ് റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കട്ടപ്പന ഡവലപ്പ്മെന്റ് ഫോറം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പ്രതിഷേധ സൂചകമായി ഒരു മണിക്കൂർ സമരം നടത്തുന്നത്.
കഴിഞ്ഞ ദിവസം പള്ളിക്കവല എയ്സ് ഹോട്ടലിൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള നിരവധി പുഴുവിനെ കണ്ടെത്തിയിരുന്നു.
ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ കട്ടപ്പനയിൽ ആവശ്യമില്ലന്നും KDF ഭാരവാഹികൾ പറഞ്ഞു.
തിങ്കളാഴ്ച്ച നഗരസഭ സെക്രട്ടറി മുതൽ ആരോഗ്യ വകുപ്പ് മന്ത്രിവരെയുള്ളവർക്ക് പരാതിയും KDFനൽകും.