വയനാടിനായി കൈകോർക്കാൻ പായസവും പാട്ടുമായി കോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റി
വയനാടിനായി കൈകോർക്കാൻ പായസവും പാട്ടുമായി കോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റി.
സെപ്റ്റംബർ 19 വ്യാഴാഴ്‌ച, രാവിലെ 9 മുതൽ കട്ടപ്പന നഗര
സഭാ മിനിസ്റ്റേഡിയത്തിലാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.
ജൂലൈ മാസത്തിൽ വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട നിരവധി ആളുകൾ ഉണ്ട്. അവിടെ നൂറ് വീടുകൾ കെ.പി.സി.സി നിർമ്മിച്ചു നൽകുന്നുണ്ട്. അതിന് വേണ്ടിയുള്ള ധനസമാഹരണത്തിനായിയാണ് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി
പായസവും പാട്ടും എന്ന പേരിൽ ഒരു ചലഞ്ച് നടത്തുന്നത് . സെപ്റ്റംബർ 19 വ്യാഴാഴ്‌ച രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ മുൻസിപ്പൽ മിനിസ്റ്റേഡിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അവിടെ തന്നെ പായസം തയ്യാറാക്കി ആളുകൾക്ക് നൽകുകയും അതോടൊപ്പം മനോഹരമായ നടൻപാട്ടും സംഘടിപ്പിക്കും. എഐസിസി അംഗം ഈ എം ആഗസ്റ്റി ആദ്യവിൽപ്പന നടത്തും.
ഒരു ലിറ്റർ പായസത്തിന് 200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വർത്താ സമ്മേളനത്തിൽ കോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റി പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, പ്രോഗ്രാം കോർഡിനേറ്റർ ഷാജി വെള്ളംമാക്കൽ, ഭാരവാഹികളായ റൂബി വേഴാമ്പതോട്ടം, രാജു വെട്ടിക്കൽ, ഷിബു പുത്തപ്പൻപുരക്കൽ,കെ ഡി രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.