Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബാലസംരക്ഷണസമിതി അംഗങ്ങള്‍ക്ക്പരിശീലന പരിപാടി സംഘടിപ്പിച്ചു



സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, കട്ടപ്പന മുന്‍സിപാലിറ്റി എന്നിവ സംയുക്തമായി ബാലസംരക്ഷണസമിതി അംഗങ്ങള്‍ക്കായി അര്‍ദ്ധദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം. ടി. ഉദ്ഘാടനം ചെയ്തു. ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ രീതി നടപ്പിലാക്കുമ്പോള്‍ പോലും മനുഷ്യര്‍ വഴി തെറ്റിപ്പോകുകയാണെന്നും വീടുകളില്‍ നിന്നു തന്നെ കുട്ടികളുടെ സ്വഭാവ രൂപീകരണപ്രക്രിയ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും അവകാശ നിഷേധങ്ങള്‍ പരിശോധിച്ച് ഫലപ്രദമായി ഇടപെടുന്നതിനുള്ള സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ബാലസംരക്ഷണസമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. ബാലസംരക്ഷണസമിതിയുടെ ശക്തീകരണം ലക്ഷ്യമിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ബാലസൗഹൃദ കേരളം -ബ്ലോക്ക്, പഞ്ചായത്ത് തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റികളുടെ ലക്ഷ്യങ്ങള്‍, ചുമതലകള്‍ എന്ന വിഷയത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീത എം. ജി., കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും എന്ന വിഷയത്തില്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ (എന്‍.ഐ.സി.) ജോമറ്റ് ജോര്‍ജും ക്ലാസ് നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസുകുട്ടി മാത്യു, കട്ടപ്പന ഉപ വിദ്യാഭ്യാസ ഓഫിസര്‍ ടോമി ഫിലിപ്പ്, കട്ടപ്പന അഡീഷണല്‍ ഐ. സി. ഡി. എസ്. ഓഫീസര്‍ ജാനറ്റ് എം. സേവ്യര്‍, ഐ. സി. ഡി. എസ്. സൂപ്പര്‍വൈസര്‍ ജാസ്മിന്‍ ജോര്‍ജ്, കിരണ്‍ കെ. പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.


ബാലസംരക്ഷണസമിതി അംഗങ്ങള്‍ക്കായി കട്ടപ്പനയില്‍ സംഘടിപ്പിച്ച അര്‍ദ്ധദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം. ടി. ഉദ്ഘാടനം ചെയ്യുന്നു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!