20.620 കിലോഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടി
ഇടുക്കി സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മിഥിൻലാലും പാർട്ടിയും ചേർന്ന് ഉടുമ്പൻഞ്ചോല താലൂക്കിൽ ബൈസൺവാലി വില്ലേജിൽ ഇരുപതേക്കർ കരയിൽ കുളക്കാച്ചിവിളയിൽ വീട്ടിൽ മണി മകൻ മഹേഷ് (23/24) എന്നയാളെ ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ കുഞ്ചിത്തണ്ണി വില്ലേജിൽ എല്ലക്കല്ല് കരയിൽ ടിയാൻ താമസിച്ചു വന്നിരുന്ന വാടക വീട്ടിൽ വച്ച് 20.620 കിലോഗ്രാം ഉണക്കക്കഞ്ചാവ് കൈവശം സൂക്ഷിച്ചുവച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് ടിയാനെ പിടികൂടി കേസ് കണ്ടെടുത്തിട്ടുള്ളതാണ്.ടിയാന്റെ കൈവശത്തു നിന്നും കഞ്ചാവ് പാക്ക് ചെയ്യുന്നതിനു ആവശ്യമായ സിപ് ലോക്ക് കവറുകൾ, കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസ് എന്നിവയും കണ്ടെടുത്തു.അറസ്റ്റ് സമയം ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മതിയായ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ടിയാനെതിരേ കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളും ഒരു മേജർ NDPS കേസും നിലവിലുള്ളതാണ്. ടിയാൻ വെള്ളത്തൂവൽ, രാജാക്കാട് പോലീസ് സ്റ്റേഷനുകളിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളും കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ, അസിസ്റ്റൻറ് ഇൻസ്പെക്ടർ (G) മാരായ നെബു എ സി, ഷാജി ജെയിംസ്, തോമസ് ജോൺ, പ്രിവെൻ്റീവ് ഓഫീസർ(G) സിജുമോൻ. K. N,രഞ്ജിത്ത് എൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്. P. ജോസഫ്, ആൽബിൻ ജോസ്,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സുരഭി കെ എം, അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി പി.കെ എന്നിവരും ഉണ്ടായിരുന്നു. ടി കേസ് ഇടുക്കി സ്പെഷ്യൽ സ്‌ക്വാഡിലെ NDPS സി ആർ 48/2024 ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പ്രതിയെയും കേസ് റിക്കാർഡുകളും തൊണ്ടി മുതലുകളും ബഹു. കോടതി മുൻപാകെ ഹാജരാക്കും.