Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി അന്തരിച്ചു


സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കനവ് എന്ന ആദിവാസി പിന്നോക്ക വിഭാഗങ്ങൾ വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്.
നാടു ഗദ്ദിക, മാവേലി മൻറം, ഗുഡ് ബൈ മലബാർ തുടങ്ങിയവ മുഖ്യ കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. മാവേലി മൻറം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 1994 ലാണ് കനവ് എന്ന ബദൽ സ്കൂൾ ബേബി തുടങ്ങിയത്. കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം.