Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഡ്രാമാ തെറാപ്പിക്ക് തുടക്കമായി



കട്ടപ്പന ബി.ആർ.സിയുടെ നേതൃത്വത്തിൽ തടിയമ്പാട് പാസ്റ്ററൽ സെന്ററിൽ ഡ്രാമ തെറാപ്പിക്ക് തുടക്കമായി.
സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഡ്രാമ തെറാപ്പി. മരിയാപുരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു പോൾ ത്രിദിന സഹവാസ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കഥകളിലൂടെയും കളികളിലൂടെയും പ്രവർത്തനങ്ങൾ നല്കി ഭിന്നശേഷി കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് അവരെ സമൂഹത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.കുട്ടികളും രക്ഷിതാക്കളുമുൾപ്പെടെ അൻപതോളം പേർ പരിപാടിയിൽ പങ്കെടുക്കുന്നു.

ഉദ്ഘാടന യോഗത്തിൽകട്ടപ്പന BRC ബി.പി.സി ഷാജിമോൻ കെ.ആർ അധ്യക്ഷത വഹിച്ചു.ഫാദർ ജോബിൻ പ്ലാച്ചേരിപ്പുറത്ത്, BRC ട്രയ്നർ ഗിരിജാകുമാരി എൻ.വി, വിദ്യാഭ്യാസ കോ ഓർഡിനേറ്റർ അജിത്ത് മോഹൻദാസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!