കേരളാ പള്ളർ സമുദായം സംസ്ഥാന ക്കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാടിന് ഒരു കൈത്താങ്ങ് ക്യാമ്പെയിന്റെ ഭാഗമായി സമാഹരിച്ച ധനസഹായതുക ജില്ലാ കലക്ടർക്ക് കൈമാറി


കേരളാ പള്ളർ സമുദായം സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ . വയനാടിന് ഒരു കൈത്താങ്ങ് ക്യാമ്പെയിന്റെ ഭാഗമായി സമാഹരിച്ച ധനസഹായതുക ജില്ലാ കലക്ടർക്ക്കൈ മാറിKP S സംസ്ഥാന പ്രസിഡന്റ് S കാളീശ്വരന്റെ നേതൃത്വത്തിലാണ് ധനസഹായതുക സമാഹരണം നടത്തിയത്
ഒരു ഗ്രാമത്തെ തന്നെ നാമാവശേഷമാക്കിയ വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി നാട് ഒരുമിക്കുന്നതിനൊപ്പമാണ്.ഇതിനോടൊപ്പം സഹകരിച്ച് എല്ലാം നഷ്ടപ്പെട്ട ജനതയ്ക്ക് തങ്ങളാൽ കഴിയുന്ന സഹായ മെത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനായി രൂപീകരിച്ച കേരളാ പള്ളർ സമുദായം സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിലും വയനാടിന് ഒരുകൈത്താങ്ങ് എന്ന ക്യാമ്പെയിനുമായി മുന്നിട്ടിറങ്ങിയതെന്ന് കേരളാ പള്ളർ സമുദായം സംസ്ഥാന പ്രസിഡന്റ് S കാളീശ്വരൻ പറഞ്ഞു
കേരളാ പള്ളർ സമുദായത്തിന്റെ ശക്തി കേന്ദ്രമായ ഇടുക്കി ജില്ലയിലെ വിവിധ കമ്മറ്റികളിൽ നിന്നു മാണ് ധനസഹായതുക സമാഹരിച്ചത്. സംസ്ഥാന ഭാരവാഹികൾക്കൊപ്പം പ്രസിഡന്റ് S കാളി ശ്വരൻ ധനസഹായതുക കലക്ട്രേറ്റിലെത്തി ഇടുക്കി ജില്ലാ കലക്ടർ വി.വിഘ്നേശ്വരിക്ക്കൈ മാറി