കൊച്ചിൻ ഷിപ്യാർഡിൽ സൗജന്യ ഫിറ്റർ കോഴ്‌സ്
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരളയും കൊച്ചിൻ ഷിപ്യാർഡും മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 25.
ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ കോഴ്‌സുകൾ 2020ലോ അതിന് ശേഷമോ പാസായ കുട്ടികൾക്കാണ് അവസരം. ആറ് മാസത്തെ കോഴ്സിലെ ആദ്യ രണ്ടു മാസം അടൂർ ഗവണ്മെന്റ് പോളിടെക്ക്നിക്ക് കോളേജിലും തുടർന്നുള്ള 4 മാസം കൊച്ചിൻ ഷിപ്യാർഡ് ക്യാമ്പസിലുമാണ് പരിശീലനം. തുടർന്ന് ആറ് മാസം ഓൺ ജോബ് ട്രെയ്‌നിങ്ങും നടക്കും.. കൊച്ചിൻ ഷിപ്യാർഡിലെ/ഓൺ ജോബ് ട്രെയിനിംഗ് സമയത്ത് നിശ്ചിത സ്റ്റൈപൻ്റ് ലഭിക്കും. 14514/- രൂപയാണ് ഫീസ്. ക്രിസ്ത്യൻ, മുസ്ലിം, ജൈന, പാഴ്സി എന്നീ മത ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ആദ്യം അപേക്ഷിക്കുന്ന 10 കുട്ടികൾക്ക് 100% ന്യൂനപക്ഷ സ്കോളർഷിപ്പോട് കൂടി സൗജന്യമായി പഠിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കൊച്ചിൻ ഷിപ്യാർഡിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കും. വെബ്ബ് സൈറ്റ്: www.asapkerala.gov.in ഫോൺ: 7736925907/9495999688