Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കാർഡ് ചുരണ്ടിയാൽ കിട്ടുന്ന ‘സമ്മാനം’ കാറാണ്!; നികുതി എന്ന പേരിൽ പണം തട്ടുന്ന പുതിയ രീതി…



തൂക്കുപാലം ∙ സ്ക്രാച്ച് ആൻഡ് വിൻ കാർഡിന്റെ മറവിൽ പുതിയ തട്ടിപ്പ്. കാർഡ് ചുരണ്ടിയാൽ കിട്ടുന്ന ‘സമ്മാനം’ കാറാണ്. ഇതിന്റെ നികുതി എന്ന പേരിൽ പണം തട്ടുന്നതാണു പുതിയ രീതി. തൂക്കുപാലത്ത് ഇലക്ട്രോണിക്സ് കട നടത്തുന്ന വ്യാപാരിയുടെ വിലാസത്തിൽ കഴിഞ്ഞ ദിവസം ഇത്തരത്തിൽ സ്ക്രാച്ച് കാർഡും നിർദേശങ്ങളും അടങ്ങിയ കവർ കിട്ടി. ചുരണ്ടി നോക്കിയപ്പോൾ കാർ സമ്മാനമായി ലഭിച്ചതായി കണ്ടു. പക്ഷേ, കാർഡിൽ നൽകിയിരിക്കുന്ന അക്കൗണ്ട് നമ്പരിലേക്ക് നികുതിയായി നിശ്ചിത തുക അയയ്ക്കണം.

വ്യാപാരിയുടെ ബന്ധുവിനും കുറച്ചുനാൾ മുൻപു സമാനമായ കത്ത് ലഭിച്ചിരുന്നു. പട്ന സ്വദേശി സോഹൻ സിങ് എന്നയാളാണ് കത്ത് അയച്ചിരിക്കുന്നത്. തപാൽ കവറിൽ രേഖപ്പെടുത്തിയിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോഴും അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ടു. ഫോൺ എടുത്തയാൾ ഹിന്ദിയിലാണ് സംസാരം തുടങ്ങിയത്.

പിന്നീട് തമിഴ് സംസാരിക്കുന്നയാൾക്ക് ഫോൺ കൈമാറി. വിവരങ്ങൾ കൈമാറുന്നതിന് വാട്സാപ് നമ്പർ നൽകാനും വ്യാപാരിയോട് ആവശ്യപ്പെട്ടു. ഇതിനു തയാറല്ലെന്ന് അറിയിച്ചതോടെ ഫോൺ കട്ടായി. പിന്നീട് ഈ നമ്പർ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്നു വിവരങ്ങളൊന്നും ലഭിക്കാതെ വന്നു. ഇത്തരത്തിൽ സ്ക്രാച്ച് കാർഡ് സമ്മാനങ്ങൾ ലഭിക്കുന്നവർ പണം കൊടുക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

English Summery: Scratch & Win QR Code Fraud in Name of e-Commerce Giants










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!