കട്ടപ്പന അമ്പലക്കവല മൈത്രിനഗറിലെ കൈ വരികൾ തകർന്ന പാലം അപകടകെണിയാകുന്നു

കട്ടപ്പന അമ്പലക്കവല മൈത്രിനഗറിലെ കൈ വരികൾ തകർന്ന പാലം അപകട കെണിയാകുന്നു. നിയന്ത്രണം നഷ്ട്ടപ്പെട്ട സ്കൂട്ടർ തോട്ടിലേയ്ക്ക് മറിഞ്ഞ് കട്ടപ്പന ഇരുപതേക്കർ സ്വദേശി അജിന് പരിക്കേറ്റു.
കട്ടപ്പന നഗരസഭ പള്ളിക്കവല അമ്പലക്കവല വാർഡുകളുടെ അതിർത്തിയിലാണ് മൈത്രിനഗർ പാലം സ്ഥിതി ചെയ്യുന്നത്.
പതിറ്റാണ്ടുകൾ പഴകമുള്ള പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു.
പാലത്തിന് ഇരു വശങ്ങളിലും റോഡിൽ വൻ കുഴികൾ രൂപപ്പെട്ടതും അപകടങ്ങൾക്ക് കാരണമാകുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇതു വഴി പോയ സ്കൂട്ടർ നിയന്ത്രണം നഷ്ട്ടപ്പെട്ട് തോട്ടിൽ പതിച്ചു.
ഏതിരെ വന്ന കാറിന് സൈഡ് കൊടുത്തപ്പോൾ കട്ടറിൽ ചാടി നിയന്ത്രണം പോയതാണ് സ്കൂട്ടർ മറിയാൻ കാരണമായത്.
സമീപ വാസി എത്തിയാണ് അപകടത്തിൽപ്പെട്ട അജിനെ തോട്ടിൽ നിന്ന് കയറ്റി ആശുപത്രിയിൽ എത്തിച്ചത്.
ഇവിടെ വീതി കൂട്ടി പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എത്രയും വേഗം പാലത്തിന് കൈ വരികൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം













































































