കരുണാനിധിയുടെ ജന്മശതാബ്ദി; നാണയം പുറത്തിറക്കൽ ചടങ്ങിന് രാജ്നാഥ് സിംഗ് എത്തും
മുൻമുഖ്യമന്ത്രിയും ഡിഎംകെ പാർട്ടി അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ജന്മശദാബ്തിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ചെന്നൈയിലെത്തും. ചെന്നൈയിലെ കരുണാനിധി സ്മാരകം അദ്ദേഹം സന്ദർശിക്കും. കരുണാനിധിയുടെ ജന്മശതാബ്‌ദി ദിനത്തിൽ കരുണാനിധിക്ക് ആദരവുമായി 100 രൂപയുടെ നാണയമാണ് പുറത്തിറക്കുന്നത്.
ആദ്യമായിട്ടാണ് ഒരു ബിജെപി നേതാവ് കരണാനിധിയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നാണയം പുറത്തിറക്കുന്നത്. കരുണാനിധിയുടെ ശതാബ്ദി സ്മരണിക നാണയം പുറത്തിറക്കിയതിന് കേന്ദ്ര സർക്കാരിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നന്ദി അറിയിച്ചു.
രാജ്നാഥ് സിങിന്റെ വരവോടെ ബിജെപി-ഡിഎംകെ രഹസ്യ ബന്ധം പുറത്തായെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു. കരുണാനിധി സ്മാരകത്തിലേക്ക് രാഹുൽ ഗാന്ധിയെ എന്തുകൊണ്ടു ക്ഷണിച്ചില്ല എന്നാണ് അണ്ണാ ഡിഎംകെയുടെ ചോദ്യം. കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അണ്ണാഡിഎംകെ അറിയിച്ചു. ഗവർണർ ആർ എൻ രവിയുടെ വിരുന്നിൽ മുഖ്യമന്ത്രി സ്റ്റാലിനും 8 മന്ത്രിമാരും പങ്കെടുത്തതും ദുരൂഹമാണെന്ന് അണ്ണാ ഡിഎംകെ വക്താവ് ഡി ജയകുമാർ പറഞ്ഞു.
കരുണാനിധി സ്മാരകത്തിലേക്ക് രാഹുൽ ഗാന്ധിയെ എന്തുകൊണ്ടു ക്ഷണിച്ചില്ല എന്നും അണ്ണാ ഡിഎംകെ ചോദിച്ചു. കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അണ്ണാഡിഎംകെ അറിയിച്ചു. ഗവർണർ ആർ എൻ രവിയുടെ വിരുന്നിൽ മുഖ്യമന്ത്രി സ്റ്റാലിനും 8 മന്ത്രിമാരും പങ്കെടുത്തതും ദുരൂഹമാണെന്ന് അണ്ണാ ഡിഎംകെ വക്താവ് ഡി ജയകുമാർ പറഞ്ഞു.