Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വയനാടിന് കൈത്താങ്ങുമായി കട്ടപ്പന ശ്രീധർമ്മശാസ്താ ക്ഷേത്രം


കട്ടപ്പന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് നടത്തിയ ഭഗവാൻ്റെ കളഭാഭിഷേകത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ കാണിക്ക വഞ്ചിയിൽ സ്വരൂപിക്കുന്ന കാണിക്ക വയനാട്ടിൽ ദുരിതക്കെടുതിയിലായവർക്കായി നൽകുന്നതിനാണ് ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചത്.
രാവിലെ മുതൽ ക്ഷേത്രത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
സാഹോദര്യ സ്നേഹം വിളിച്ചറിയിച്ച് നടത്തിയ സഹായ നിധി സമർപ്പണത്തിൽ ഭക്തരുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്.
ജിതിൻ ഗോപാലൻ തന്ത്രികൾ,ക്ഷേത്രം മേൽശാന്തി എം എസ് ജഗദീഷ് ശാന്തി, ക്ഷേത്രം പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, സെക്രട്ടറി ബിനു പാറയിൽ എന്നിവർ കളഭാഭിഷേക ചടങ്ങുകൾക്ക് നേതൃത്വം നൽകി