Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റ് നേതൃത്വത്തിൽ ഡോക്ടർമാരുടെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു


കൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടി ഡോക്ടറെ മാനഭംഗപ്പെടുത്തി അതിക്രൂരമായി കൊല ചെയ്തതിൽ പ്രതിഷേധിച്ച് ആണ് ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( lMA)ഇടുക്കി ജില്ലാ കമ്മിറ്റിയുടെ മൂന്ന് യൂണിറ്റുകൾ സംയുക്തമായി പണിമുടക്കിയിരിക്കുന്നത്.
ശനിയാഴ്ച ആറുമണി മുതൽ ഞായറാഴ്ച രാവിലെ 6 മണി വരെയാണ് പണിമുടക്ക്.