മൂന്നാറിലെ ജനവാസ മേഖലയില്‍ ക്യഷി നശിപ്പിച്ച് പടയപ്പയും കാട്ടുപോത്തും, പ്രതിഷേധം


മൂന്നാറിലെ ജനവാസ മേഖലകളിൽ ക്യഷി നശിപ്പിച്ച് കാട്ടാനയും കാട്ടുപോത്തും. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്ത് ആക്രമണം നടത്തിയത്. ചിറ്റുവാരെ സൗത്ത് ഡിവിഷനിലാണ് കാട്ടാന എത്തിയത്. എസ്റ്റേറ്റിലെത്തിയ കാട്ടുപോത്ത് പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയതായി നാട്ടുകാർ പറയുന്നു.
മൂന്നാർ ചിറ്റുവാരെ സൗത്ത് ഡിവിഷനിലെത്തിയ കാട്ടാന പടയപ്പ പ്രദേശത്ത് തുടരുകയാണ്. പടയപ്പ ബീൻസും വാഴയും അടക്കമുള്ള കൃഷി വിളകൾ നശിപ്പിച്ചാതായി നാട്ടുകാർ പറഞ്ഞു. വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു.
പീരുമേട് പെരുവന്താനത്തിന് സമീപം അമലഗിരിയില്‍ കഴിഞ്ഞദിവസം രാത്രിയിൽ കാട്ടാന വീട്ടുമുറ്റത്ത് എത്തിയിരുന്നു. പെരിയാർ വന്യജീവി ശബരിമല വന്യജീവി സങ്കേതത്തിൽ നിന്നാണ് പീരുമേട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. മുറിഞ്ഞപുഴ, കണങ്കവയൽ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്.