

നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ പരസ്യ ലേലം ചെയ്യുന്നു. ഓഗസ്റ്റ് 22 ഉച്ചയ്ക്ക് 02.30 നാണ് ലേലം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം ഒരു മണിയ്ക്ക് മുൻപായി നിരതദ്രവ്യമായ 2000 രൂപ ഓഫീസില്‍ കെട്ടിവയ്‌ക്കേണ്ടണ്. ലേല തുകയും, തുകയുടെ 18% ജി.എസ്.റ്റി യും മറ്റ് സർക്കർ അംഗീകൃത നികുതികളും ഉള്‍പ്പടെ മുഴുവന്‍ തുകയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് നല്‍കുന്ന മുറയ്ക്ക് ഓഫീസില്‍ അടയ്ക്കേണ്ടതാണ്. ലേലം കൊണ്ട സാധനങ്ങല്‍ ആശുപത്രി കെട്ടിടങ്ങള്‍ക്കോ വസ്തുകള്‍ക്കോ ഒന്നും നാശനഷ്ടം വരുത്താതെ സ്വന്തം ഉത്തരവാദിത്തത്തില്‍ 15 ദിവസങ്ങൾക്കകം ആശുപത്രി പരിസരത്ത് നിന്നും നീക്കം ചെയ്യേണ്ടതാണ്. പൊതുരാമത്ത് വകുപ്പിലെ എല്ലാ ലേല നിബന്ധനകളും ബാധകമായിരിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും.