Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ന്യായവില കട ലൈസന്‍സിന് അപേക്ഷ ക്ഷണിച്ചു


തൊടുപുഴ നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടി ന്യായവില
കടയിലേക്ക് (നമ്പര്‍-1628053) ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി സംവരണ വിഭാഗത്തില്‍ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്തംബർ അഞ്ചിന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232321