അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ പദ്ധതി നിയമനം
പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനം പൂര്‍ണ്ണമായും ഒരു പരിശീലന പദ്ധതിയാണ്. പ്രൊഫണല്‍ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളെ മികച്ച ജോലി കരസ്ഥമാക്കാൻ പ്രാപ്തരാക്കുക, വകുപ്പിന്റെ വിവിധ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.
വിദ്യാഭ്യാസ യോഗ്യത – ഐ.ടി/ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്,ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ; കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ. പ്രായപരിധി 21-35 വയസ്സ്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, പ്രോജക്ട് ഓഫീസുകള്‍, ട്രൈബല്‍ ഡവലപ്പ്മെന്‍ഠ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതാണ്. പ്രതിമാസ ഓണറേറിയം 18000/- രൂപ. ജില്ലാ തലത്തില്‍ നടത്തുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം അതത് ജില്ലയിലെ ട്രൈബല്‍ ഡവലപ്പ്മെന്‍റ് ഓഫീസ്, ഐ..്റി.ഡി പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കാൻ പാടില്ല. അവസാന തീയതി ആഗസ്റ്റ് 19 വൈകീട്ട് 5 മണി.
കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്‍റ്റെ മാതൃകയും ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ്/ ഐ..ടി.ഡി പ്രോജക്ട് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും Www.Stdd.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.