സമഗ്ര പുനരധിവാസ പാക്കേജും പുതിയ ഡാമും അനിവാര്യം . കേരള കർഷകയുണിയൻ…
വയനാട് , കോഴിക്കോട് ജില്ലകളിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സമഗ്ര പുനരധിവാസ പാക്കേജ് തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിയും , 130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്തും ജനസുരക്ഷ ഉറപ്പു വരുത്തണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാനനേതൃത്വയോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു…
കേന്ദ്ര സർക്കാർ കൂടുതൽ സഹായം നൽകണം. ദുരിത ബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്നും
യോഗം അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ 131 വില്ലേജുകളിലെ ജനങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന അശാസ്ത്രീയമായ പരിസ്ഥിതി ലോല പ്രഖ്യാപനം പിൻവലിക്കുവാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തയ്യാറകണമെന്നും യോഗം ആവശ്യപ്പെട്ടു……
വരൾച്ചാ ദുരിതാശ്വാസത്തിനായി സംസ്ഥാനത്തെ കൃഷിഭവനുകളിൽ അപേക്ഷകൾ വാങ്ങിയിട്ട് തുടർ നടപടികൾ സ്വീകരിക്കാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി….
സംസ്ഥാന വ്യാപകമായി നടന്നു വന്നിരുന്ന കേരകർഷക സൗഹൃദ സംഗമങ്ങളുടെ നൂറാമത് സംഗമം സംസ്ഥാനതല സമാപന സംഗമമാക്കി സെപ്തംബർ രണ്ടിന് വൈക്കത്ത് നടത്തുവാനം കർഷക യൂണിയൻ യോഗം തീരുമാനിച്ചു.
വൈക്കം കേരളാ കോൺഗ്രസ്ഓഫീസിൽ കൂടിയ യോഗത്തിൽ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ എക്സ് എം.എൽ.ഏ, ജെയ്സൺ ജോസഫ്, പോൾസൺ ജോസഫ് , തോമസ് കണ്ണന്തറ, വി.ജെ.ലാലി,ജോസ് ജെയിംസ് നിലപ്പന, സി.റ്റി.തോമസ്, ജോർജ് കിഴക്കുമശ്ശേരി , നിതിൻ സി. വടക്കൻ, വർഗീസ് താനം,സിറിൾ ജോസഫ്, ബേബിച്ചൻ കൊച്ചു കരൂർ, തങ്കമ്മ വർഗീസ്, സിന്ധു സജീവൻ, കെ. റ്റി തോമസ് ബിജു മൂഴിയിൽതുടങ്ങിയവർ പ്രസംഗിച്ചു..