ഇന്ത്യയുടെ സംഗീത ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി കുഞ്ഞ്, 7 വയസുമാത്രമുള്ള രാമക്കൽമേട് സ്വദേശ ആവിർഭവാണ് സൂപ്പർസ്റ്റാർ സിംഗർ വിജയി
ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പർസ്റ്റാർ സിങ്ങർ ത്രീയിൽ വിജയിയായി കേരളത്തിൽ നിന്നുള്ള ആവിർഭവ് എസ്. മറ്റൊരു മത്സാർഥിയായ അഥർവ ബക്ഷിക്കൊപ്പമാണ് ഏഴ് വയസുകാരനായ ആവിർഭവ് വിജയം പങ്കിട്ടത്. ഇരുവർക്കും 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.ഇങ്ങനെയൊരു ഷോ വിജയിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എന്റെ മാതാപിതാക്കളും ആഹ്ളാദത്തിലാണ്. അവരുടെ മുഖത്ത് അത് കാണാം. ഈ ഷോയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി ഞാൻ മിസ് ചെയ്യും. നേഹ മാമിനോടും അരുണിത ദീയോടും എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. അർജിത് സിങ്ങിനെപ്പോലെ ഒരു ഗായകനാകണമെന്നാണ് ആഗ്രഹം’ ആവിർഭവ് പ്രതികരിച്ചു.ഗായകരിലെ ഷാരൂഖ് ഖാൻ എന്നാണ് റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ ആവിർഭവിനെ വിശേഷിപ്പിക്കുന്നത്. ‘ചിട്ടി ആയി ഹേ’ എന്ന ഗാനത്തിലൂടെയാണ് ‘ബാബുക്കുട്ടൻ’ എന്ന് വിളിപ്പേരുള്ള ആവിർഭവ് ശ്രദ്ധിക്കപ്പെട്ടത്. ഇടുക്കി സ്വദേശിയായ ആവിർഭവിൻ്റെ മാതാപിതാക്കൾ സന്ധ്യയും സജിമോനുമാണ്. അനിർവിഹിയയാണ് സഹോദരി. അനിർവിഹിയയും റിയാലിറ്റി ഷോ താരമാണ്.ഇരുവർക്കും ഒരുമിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളും യുട്യൂബ് ചാനലുമുണ്ട്. ഇതിൽ ഒരുമിച്ച് പാടുന്ന നിരവധി വീഡിയോകൾ കാണാം. ചേച്ചിയും അനിയനും ഒരുമിച്ചിരുന്ന് പാട്ട് പഠിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒമ്പതര ലക്ഷം പേരാണ് യുട്യൂബ് അക്കൗണ്ട് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്.
ക്യൂട്ട്നെസും ആലാപന മികവുംകൊണ്ട് കേരളത്തിന് പുറത്തും ആരാധകരെയുണ്ടാക്കാൻ അഭിനവിന് കഴിഞ്ഞു. രാജേഷ് ഖന്ന സ്പെഷ്യൽ എപ്പിസോഡിൽ ‘കോരാ കാഗസ്’, ‘മേരാ സപ്നോ കി റാണി’ തുടങ്ങിയ ഗാനങ്ങൾ പാടിയാണ് അഭിനവ് വിധികർത്താക്കളുടെ ഹൃദയത്തിൽ ഇടം നേടിയത്.ഞാൻ ഇവനെ വീർ ആവിർഭവ് എന്ന് വിളിക്കും. ഒരിക്കലും എവിടേയും പതറാത്ത മനോഭവമാണ് അവന്റേത്. എനിക്ക് അഭിമാനം തോന്നുന്നു.’ ആവിർഭവിനെ ചേർത്തുനിർത്തി വിധികർത്താക്കളിൽ ഒരാളും ഗായികയുമായ നേഹ കക്കർ പറഞ്ഞു. രാജ്യത്തുടനീളം കഴിവുതെളിയിച്ച യുവഗായകരെ ഒരുമിച്ചുകൊണ്ടുവന്ന റിയാലിറ്റി ഷോയാണ് സൂപ്പർ സ്റ്റാർ സിംഗർ ത്രീ.