Idukki വാര്‍ത്തകള്‍
കർഷക അവാർഡ് :അപേക്ഷ ക്ഷണിച്ചു


ഇടവെട്ടി പഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ചു പഞ്ചയത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതിന് എട്ടു കാറ്റഗറി അവാർഡുകളിലേക് അപേക്ഷകൾ ക്ഷണിച്ചു. മുതിർന്ന കർഷകൻ, വനിത കർഷക, വിദ്യാർത്ഥി കർഷകൻ,എസ്‌സി / എസ്സ് ടി കർഷകൻ ,ജൈവ കർഷകൻ സമ്മിശ്ര കർഷകൻ കർഷക തൊഴിലാളി, മൃഗസംരക്ഷണം എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷകൾ സ്വീകരിക്കുക . പഞ്ചയത്തിൽ സ്ഥിര താമസം ആയിട്ടുള്ള കർഷകർ ഓഗസ്റ്റ് 7 നകം ഇടവെട്ടി കൃഷിഭവനിൽ അപേക്ഷകൾ സമർപ്പിക്കണം