‘വിമുക്തി- 2024 ‘ സംഘടിപ്പിച്ചു
ലബ്ബക്കട: ജെ. പി. എം. ആട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും ലഹരിവിരുദ്ധസെല്ലും ഇടുക്കി എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായ് ലഹരിവിരുദ്ധ സെമിനാർ ‘വിമുക്തി- 2024 ‘ സംഘടിപ്പിച്ചു.
ഇടുക്കി എക്സൈസ് വിഭാഗം പ്രിവൻന്റീവ് ഓഫീസർ റെജി പി. സി. ക്ലാസ്സുകൾ നിർവ്വഹിച്ചു. സമൂഹത്തിൽ വലിയവിപത്ത് സൃഷ്ടിക്കുന്ന ലഹരിക്കെതിരെ അണിനിരക്കണമെന്നും കലാലയങ്ങളിലും പരിസരത്തും എത്തിച്ചേരുന്ന ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.
കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി., വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി. , ബസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി., സിവിൽ എക്സൈസ് ഓഫീസർ ബേസിൽ വി. കുഞ്ഞുമോൻ എന്നിവർ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധസന്ദേശം നൽകി.
പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോജിൻ ജോസഫ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ടിജി ടോം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.