വണ്ടൻമേട് മാസ് എൻറർപ്രൈസസ് ലിമിറ്റഡും ഇന്ത്യയിലെ മികച്ച കീടനാശിനി കയറ്റുമതി കമ്പനിയായ എയിംകോ പെസ്റ്റിസൈഡ് ലിമിറ്റഡും സംയുക്തമായി വണ്ടൻ മേട്ടിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു.
വണ്ടൻമേട് മാസ് എൻറർപ്രൈസസ് ലിമിറ്റഡും ഇന്ത്യയിലെ മികച്ച കീടനാശിനി കയറ്റുമതി കമ്പനിയായ എയിംകോ പെസ്റ്റിസൈഡ് ലിമിറ്റഡും സംയുക്തമായി വണ്ടൻ മേട്ടിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു. ഉന്നത ഗുണനിലവാരമുള്ള കീടനാശിനികളുടെ ഉത്പാദകരും വിതരണക്കാരുമായ എയിംകോയുടെ കേരള സംസ്ഥാന വിതരണക്കാരാണ് മാസ് എൻറർപ്രൈസസ് ലിമിറ്റഡ്. പെസ്റ്റിസൈഡ്സ് മാനുഫാക്ചേഴ്സ് ആൻഡ് ഫോർമുലേറ്റഡ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറ് പ്രദീപ് ദവായിയാണ് കമ്പനിയുടെ ചെയർമാൻ. ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കീടനാശിനികൾ 35 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നു.
നിരവധി ഏലം കർഷകരും വിതരണക്കാരും പങ്കെടുത്ത കസ്റ്റമർ മീറ്റിൽ കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ ആഷിത് ദവേ,ഡയറക്ടർ ഷയിൽ ദവേ,കമ്പനി അസിസ്റ്റൻറ് ജനറൽ മാനേജർ രാജേന്ദ്ര ഗോഡേക്കർ, മാസ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ അൻജോ ജോസ്, റിട്ടയേഡ് ജോയിൻ ഡയറക്ടർ ഓഫ് അഗ്രികൾച്ചർ എം ലീലാ കൃഷ്ണൻ, ആർ മോഹൻദാസ്, രാജൻ സാത്തി , ടോം തോമസ് തുടങ്ങിയവർ സംസാരിച്ചു. കർഷകരുടെ സംശയങ്ങൾക്ക് രാജേന്ദ്ര ഗോഡേക്കറും ലീല കൃഷ്ണനും മറുപടി നൽകി