പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഹോംഗാര്‍ഡ് സുരേഷിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍


നെടുങ്കണ്ടം: ഹോംഗാര്‍ഡ് സുരേഷിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. രാമക്കല്‍മേട് കൃഷ്ണപുരം പുത്തന്‍ചിറയില്‍ സനല്‍കുമാര്‍(50) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ‘രാമക്കല്‍മേട്ടില്‍
തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുമായി സനല്‍കുമാര്‍ വാക് തര്‍ക്കവും ചീത്ത വിളിയും നടക്കുന്നത് കണ്ട് ഹോംഗാര്‍ഡ്് ഇടപെട്ട്്് ഇരുകൂട്ടരും പിരിഞ്ഞു പോകണമെന്ന് പറഞ്ഞത് ‘ സനല്‍കുമാറിനെ ചൊടിപ്പിച്ചു. കഴുത്തിന് കുത്തിപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെടുങ്കണ്ടം സി.ഐ.ജെര്‍ളിന്‍.വി.സ്‌കറിയ,എസ്.ഐ.ടി.എസ്.ജയകൃഷ്ണന്‍,സി.പി.ഒമാരായ രഞ്ജു,ശരത്,ശ്യാം,മിഥു,അജോ എന്നിവർ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.