നാട്ടുവാര്‍ത്തകള്‍
മുഖ്യമന്ത്രി നേരിട്ടു വിളിച്ചു; കട തുറന്നുള്ള പ്രതിഷേധത്തില്‍നിന്ന് പിന്മാറി വ്യാപാരികള്‍
കട്ടപ്പന: കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ടി.പി.ആർ അടിസ്ഥാനത്തില്‍ കാറ്റഗറി തിരിച്ച്
വ്യാപാരസ്ഥാപനങ്ങള്‍ അടക്കണമെന്ന അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍
വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാനാകാതെ വ്യാപാരികളും തൊഴിലാളികളും
അനുബന്ധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമുള്‍പ്പെടെ ലക്ഷക്കണക്കിനാള്‍ക്കാര്‍ ദുരിതമനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ചിരുന്ന വ്യാഴാഴ്ചത്തെ കടതുറക്കല്‍ സമരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നതിനാല്‍ മാറ്റിവെച്ചു.
ഇതനുസരിച്ച് ഇടുക്കി ജില്ലയിലും കടതുറക്കല്‍ സമരം മാറ്റി വെച്ചതായി വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.എന്‍. ദിവാകരന്‍, ജനറല്‍ സെക്രട്ടറി കെ.പി. ഹസ്സന്‍, ട്രഷറര്‍ സണ്ണി പൈമ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.