Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തേയില ഫാക്ടറിയിലെ അപകട മരണം. മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


പീരുമേട് പട്ടുമലയിലെ ഹാരിസൺ തേയില ഫാക്ടറിയിൽ യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ച മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ഇടുക്കി ജില്ലാ കളക്ടർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പട്ടുമല സ്വദേശി രാജേഷാണ് ( 37)
മരിച്ചത്. സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകട കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെയാണ് ( 19 / 7 / 24 ) സംഭവം നടന്നത്. യന്ത്രം വ്യത്തിയാക്കുന്നതിനിടയിലാണ് സംഭവം.