വീടെന്ന സ്വപ്നവുമായി കാത്തിരിക്കുകയാണ് വിധവയായ ഒരു വീട്ടമ്മ.
കട്ടപ്പന അമ്പലക്കവല കാവുംപടി
നടുവത്താനിൽതെയ്യാമ്മയാണ്
നനഞ്ഞൊലിക്കുന്ന വീട്ടിൽ ദുരിതമനുഭവിക്കുന്നത്.
24 വർഷം പഴക്കമുള്ള വീട്ടിലാണ്
നടുവത്താനിൽതെയ്യാമ്മ കഴിഞ്ഞു കൂടുന്നത്.
കട്ടപ്പന നഗരസഭയിൽ പി എം എവൈ പദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിക്കുവാൻ അപക്ഷേ നൽകിയെങ്കിലും തന്നേ പരിഗണിച്ചിട്ടില്ലന്നാണ് ഈ വീട്ടമ്മ പറയുന്നത്.
മഴപെയ്താൽ എല്ലാ മുറിയിലും ചോർന്ന് വെള്ളം വീഴുകയാണ്.
മഴക്കാ
ലമായാൽ വീട്ടിനുള്ളിൽ നിന്നും വെള്ളം കോരികളയുകയാണ്. വീട്ടുപകരണങ്ങൾ നനയാതെ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടേണ്ട അവസ്ഥ
യാണ്.
പത്ത് സെന്റ് സ്ഥലമുള്ളതു കൊണ്ടാണ് വീട് ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണവും.
നടുവിന്റെ അസ്ഥിഅകലുന്ന രോഗം മൂലം കഷ്ടപ്പെടുന്ന ഇവർക്ക് പി എം എവൈ പദ്ധതിയിലുൾപ്പെടുത്തി പുതിയ വീട് നിർമ്മിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ
റോഡിൽ നിന്നും കുത്തിയൊലിച്ച് വീട്ടിലേക്ക് കയറുന്ന
മഴ വെള്ളം ഇവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.