കാഞ്ചിയാർ പഞ്ചായത്തിൽ എൽ ഡി എഫ് കമ്മറ്റി ബഹിഷ്കരിച്ചു.
പ്രസിഡൻ്റിൻ്റെ സഭ്യമല്ലാത്ത സംസാരത്തിലും തീരുമാനമെടുക്കുന്നതിൽ സെക്രട്ടറിയും പ്രസിഡൻ്റും വൈസ് പ്രസിഡൻ്റിനെയും അംഗങ്ങളെയും ഒഴിവാക്കുന്ന പ്രവണതക്കുമെതിരെയാണ് എൽ ഡി എഫ് അംഗങ്ങൾ വൈസ് പ്രസിഡൻ്റ് വിജയകുമാരി ജയകുമാറിൻ്റെ നേതൃത്വത്തിൽ ബഹിഷ്കരണം നടത്തിയത്. കാഞ്ചിയാർ പഞ്ചായത്ത് ഭരണ സമിതിയിൽ ഭൂരിപക്ഷമുള്ള എൽ ഡി എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചു. പ്രസിഡൻ്റിൻ്റെ വനിതാ മെമ്പർമാരോടുള്ള സഭ്യമല്ലാത്ത സംസാരത്തിലും വികസന പ്രവർത്തനങ്ങളിൽ പഞ്ചായത്തംഗങ്ങളെ ഒഴിവാക്കുന്നതിലും പ്രതിഷേധിച്ചാണ് കമ്മറ്റി ബഹിഷ്കരിച്ചത്എന്ന് എൽ ഡി എഫ് അംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ 9 ന് സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ 110 കെ വി ലൈനിൻ്റെ നിവേദനം നൽകുന്നതിന് അറിയിക്കാത്തത് എന്ത് എന്ന് ചോദിച്ചപ്പോൾ പ്രസിഡന്റ് ഷുഭിതനാവുകയും സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ സെക്രട്ടറിയും പ്രസിഡൻ്റും മാത്രമറിഞ്ഞാണ് നടത്തുന്നത്.
ഇതിനെതിരെ പല തവണ പരാതി പറഞ്ഞിട്ടും തിരുത്താൻ തയ്യാറായിട്ടില്ല. ഇതെല്ലാം തിരുത്തണമെന്നാവശ്യം ഉയർത്തിയാണ് ഭൂരിപക്ഷമുള്ള എൽ ഡി എഫ് അംഗങ്ങൾ കമ്മറ്റി ബഹിഷ്കരിച്ചത്.
അംഗങ്ങളെ ഒന്നിപ്പിച്ച് കൊണ്ടുപോകേണ്ട പ്രസിഡൻ്റെ അംഗങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നും എൽ ഡി എഫ് ആരോപിച്ചു..
പ്രസിഡൻ്റിൻ്റെ നിലവിലുള്ള രീതിയും ഭാഷ ഉപയോഗവും നിയന്ത്രിച്ചില്ലങ്കിൽ ശക്തമായ സമരമാരംഭിക്കാനുമാണ് ഇടത് അംഗങ്ങളുടെ തീരുമാനം.
എന്നാൽ
എൽ ഡി എഫ് പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചത് തൻ്റെ പ്രതിഛായക്ക് മങ്ങലേൽപിക്കാനെന്ന് കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു.
വൈസ് പ്രസിഡൻ്റിനെതിരെ താൽ സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചിട്ടില്ല. വികസന പ്രവർത്തനങ്ങളി ആരെയു മാറ്റി നിർത്തിയിട്ടില്ലന്നും സുരേഷ് കുഴിക്കാട്ട്
കഴിഞ്ഞ 9 ന് നടന്ന സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ വൈസ് പ്രസിഡൻ്റിനെ 110 കെ വി ലൈനുമായി ബന്ധപ്പെട്ട് മന്ത്രിമാരെ കാണാൻ പോയത് അറിയിച്ചില്ലന്ന് പറഞ്ഞ് ആദ്യം ഷുഭിതയായത് വൈസ് പ്രസിഡൻ്റ് വിജയകുമാരിയാണ്. താൻ നാടൻ ഭാഷയായ നിങ്ങൾ എന്നു മാത്രമാണ് ഉപയോഗിച്ചത്. കമ്മറ്റിയിൽ മറ്റ് രണ്ട് വനിതാ അംഗങ്ങളും ഉണ്ടായിരുന്നു.
തനിക്ക് സമൂഹത്തിലുള്ള അംഗീകാരം തകർക്കുകയാണ് എൽ ഡി എഫിൻ്റെ ലഷ്യം വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനമാണ് ഇതിന് പിന്നിൽ.
എൽ ഡി എഫിൻ്റെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണന്നും സുരേഷ് കുഴിക്കാട്ട് പറഞ്ഞു.