വിദ്യാർത്ഥികൾക്ക് ഫ്ലാഷ് മോബ് മത്സരത്തിൽ പങ്കെടുക്കാം , സമ്മാനം നേടാം


കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്‌ഐവി എയ്ഡ്‌സ് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി എയ്ഡ്‌സ് റ്റ്കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 26ന് വാഴത്തോപ്പ് പഞ്ചായത്ത് ടൗണ്‍ഹാളില്‍ വച്ചാണ് മത്സരം നടക്കുക .17 നും 25നും ഇടയില്‍ പ്രായമുള്ള പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികള്‍, നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം .ഫ്ലാഷ് മോബില്‍ പങ്കെടുക്കുന്ന ഒരു ടീമിൽ പരമാവധി 15 പേർ മാത്രമേ പാടുള്ളൂ. സമയം 25 മിനിറ്റ്. എച്ച്‌ഐവി പകരുന്നത് എങ്ങനെ, എച്ച്‌ഐവിയുമായി ബന്ധപ്പെട്ട മിഥ്യകളും തെറ്റിദ്ധാരണകളും,ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1 0 9 7, എച്ച്‌ഐവി ആക്ട് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഫ്ലാഷ് മോബ് അവതരിപ്പിക്കേണ്ടത്. മത്സരത്തില്‍ അഞ്ച് വിജയകളെ തെരഞ്ഞെടുക്കും . വിജയികള്‍ക്ക് യഥാക്രമം 5000, 4500 ,4000, 3500, 3000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ [email protected] എന്ന മെയിലിലേക്കോ 9400039470,9447827854,9946107341 എന്നീ നമ്പരുകളിലേക്ക് വിളിച്ച് ജൂലൈ 25 നകം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്.