Idukki വാര്‍ത്തകള്‍തൊഴിലവസരങ്ങൾപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം


ആരോഗ്യവകുപ്പിന്റെ അറക്കുളത്തുള്ള സ്ത്രീകളുടെ പകല്‍ വീട്ടിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 25 രാവിലെ 11 മുതല്‍ സിവിൽ സ്റേഷനിലുള്ള ജില്ലാ മെഡിക്കല്‍ ആഫീസിൽ (ആരോഗ്യം) നടക്കും . എസ്എസ്എല്‍സിയാണ് യോഗ്യത. 55 വയസ് കവിയരുത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ആധാര്‍/വോട്ടര്‍ ഐ.ഡി. എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം സ്ത്രീകള്‍ക്കു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233030, 226929