
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റ് ഭാഗമായി
കട്ടപ്പന അമ്പലക്കവലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കിയത്.
കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷത്തോട് അനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അമ്പലക്കവല എസ്.റ്റി കോളനി സംസ്കാരിക നിലയത്തിൽ വച്ച് സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഉദ്ഘാടനം കട്ടപ്പന പ്രതിക്ഷാ ഭവൻ ഡയറക്ടർ ബ്രദർ ജോസ് മാത്യൂ നിർവ്വഹിച്ചു.
കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ
ജനറൽ മെഡിസിൻ വിഭാഗം, ജീവിത ശൈലി രോഗങ്ങളുടെ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു.
കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ അഡ്വ: കെ.ജെ ബെന്നി,കൗൺസിലർ മായ ബിജു, ജിതിൻ ഉപ്പുമാക്കൽ, വിധു എ സോമൻ തുടങ്ങിയവർ സംസാരിച്ചു







































































































































