ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ കട്ടപ്പനയിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ കബറിടത്തിലേക്ക് അനുസ്മരണ യാത്ര
നടത്തി.
അനുസ്മരണ യാത്രയുടെ ഉദ്ഘാടനം രാവിലെ കട്ടപ്പനയിൽ യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. കഠിനാധ്വാനത്തിന്റെയും എളിമയുടെയും പ്രതീകമായ ഉമ്മൻചാണ്ടിയുടെ നാമം കേരള ജനതയുടെ മനസ്സിൽ ഒരു സ്ഥിരപ്രതിഷ്ഠയായി നിലകൊള്ളും. അദ്ദേഹത്തിന്റെ സംഭാവനകളായ വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വിപുലീകരണം, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ്, എന്നിവ ഒരു ഭരണാധികാരിയുടെ വികസന രംഗത്തെ ദീർഘവീക്ഷണത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ എല്ലാവർഷവും കട്ടപ്പനയിൽ നിന്നും പുതുപ്പള്ളിയിലേക്ക് അനുസ്മരണ യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അനുസ്മരണ യാത്രയ്ക്ക്
മുനിസിപ്പൽ ചെയർ പേഴ്സൺ ബീന ടോമി, ജോയി ആനിത്തോട്ടം, സിബി പാറപ്പായിൽ, ഐബിമോൾ രാജൻ, ലീലാമ്മ ബേബി, റോബിൻ ചക്കാല, ബീന സിബി, സോണിയ ജെയ്ബി, ലൗലി ഷാജി,ബാബു ഫ്രാൻസിസ്, ഫ്രാൻസിസ് പി എം, ശശികുമാർ വിജയവിലാസം, ജിനോഷ് കെ ജോസഫ് എന്നിവർ നേതൃത്വം നൽകി. അനുസ്മരണ യാത്രയിൽ പങ്കെടുത്ത അംഗങ്ങൾ കബറിടത്തിൽ പുഷ്പാർച്ചന നടത്തുകയും പ്രാർത്ഥന ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്തു.