Idukki വാര്‍ത്തകള്‍
ഓഫ് റോഡ് വാഹനം ആവശ്യമുണ്ട്

ദേവികുളം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി ഒരു വര്‍ഷത്തേക്ക് ഓഫ് റോഡ് (ബോലേറോ/ കമാന്‍ഡര്‍) വാഹനം വാടകക്ക് നല്‍കുന്നതിന് താല്‍പ്പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡർ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് 7 ന് പകല്‍ രണ്ട് മണി വരെ സ്വീകരിക്കും തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. ഫോണ്‍: 04862 685612. 9526460246.













































































