Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പപ്പടം കിട്ടാത്തതിനെ ചൊല്ലി കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തില്‍ സംഭവിച്ചത് വലിയ നഷ്ടം



ആലപ്പുഴ: ഹരിപ്പാട് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ ചൊല്ലി കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തില്‍ സംഭവിച്ചത് വലിയ നഷ്ടം.

കസേരകള്‍ ഉപയോഗിച്ച്‌ വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു. ഓഡിറ്റോറിയത്തിന്‍്റെ ഉടമ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു.ത​ല്ലു​കി​ട്ടി​യ​തിന് പുറമെയാണ് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടായെന്നാണ് ഓഡിറ്റോറിയം ഉടമ പറയുന്നത്.

ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. മുട്ടം സ്വദേശിയായ വധുവിന്‍്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്‍്റെയും കല്ല്യാണമൊക്കെ മംഗളകരമായി നടന്നു. പക്ഷെ സദ്യ തുടങ്ങിയതോടെ രംഗം മാറി.

ഭക്ഷണം വിളമ്ബുന്നതിനിടയില്‍ വരന്‍്റെ സുഹൃത്തുക്കളില്‍ ചിലര്‍ രണ്ടാമത് പപ്പടം ആവശ്യപ്പെട്ടതാണ് തുടക്കം. പപ്പടം തരില്ലെന് പറഞ്ഞതോടെ തര്‍ക്കമായി. പിന്നെ അടിമാ യി. കസേരകള്‍ ഉപയോഗിച്ച്‌ വരെ നടന്ന തല്ല് പുറത്തേയ്ക്കും വ്യാപിച്ചു


ഒടുവില്‍ പൊലീസ് എത്തയതോടെയാണ് തല്ല് അവസാനിച്ചത്.അടിയുണ്ടാക്കിയ ചിലരെ സ്റ്റേഷനിലേക്കും കൊണ്ടു പോയി. സംഭവത്തില്‍ ഓഡിറ്റോറിയ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിന്‍്റെ ഉടമ മുരളീധരന്‍, ജോഹന്‍ ,ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും തകര്‍ത്തെന്ന ഉടമയുടെ പരാതിയില്‍ കരീലകുളങ്ങര പോലീസ് കേസെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!