കരളിന്റെ കുളിരാണ് ചക്ക!
ചക്കയുടെ പെരുമ അമേരിക്കൻ ന്യൂട്രിഷൻ സെസൈറ്റിയിലും
കരളിലെ കൊഴുപ്പും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാൻ ഉത്തമം പെക്റ്റിൻ .
പക്ഷെ പെക്റ്റിൻ എവിടെ നിന്നു ലഭിക്കും?
നമ്മുടെ ചക്കയിൽ നിന്ന് .
പച്ച ചക്കപ്പൊടി 3 ടേബിൾ സ്പൂൺ അരിമാവിന്റെയോ ഗോതമ്പ് മാവിന്റേയോ കൂടെ ചേർത്ത് കഴിച്ചാലും വെറുതേ കലക്കി കുടിച്ചാലും മതി.
അഹമ്മദാബാദിലെ എൻഡോ ക്രൈനോളജി വിദഗ്ധൻ ഡോ: വിനോദ് അഭിചന്ദാനി ചക്കപ്പൊടി 3 മാസം 200 രോഗികൾക്കു നൽകി തടത്തിയ പരീക്ഷണത്തിലെ കണ്ടെത്തലുകൾ എ എ എസ് എൻ ന്യൂട്രീഷൻശാസ്ത്ര ജേണലിൽപ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഷിക്കാഗോയിൽ അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രീഷൻശാസ്ത്ര സമ്മേളനത്തിൽ ഈ കണ്ടെത്തലുകൾ അവതരിപ്പിച്ചത് അംഗീകാരമായി.
ചക്കപ്പൊടി കഴിച്ചവർക്ക് ഫാറ്റി ലിവറിന്റെഗ്രേഡും കൊളസ്ട്രോളും ട്രൈഗ്ളിസറൈഡും പ്രമേഹവുമെല്ലാം കുറഞ്ഞു.
ജാക്ക്ഫ്രൂട്ട്365 എന്ന ചക്കപ്പൊടിയാണു പരീക്ഷണത്തിന് ഉപയോഗിച്ചത്.
അതു തന്നെ വേണമെന്നില്ല.
പറമ്പിൽ ചക്കയുണ്ടോ? ചക്കപ്പുഴുക്കുണ്ടാക്കി ദിവസവും കഴിക്കു…
കൊഴുപ്പിനെ അലിയിച്ചു കളയും.
കരളിന്റെ കുളിരാണ് ചക്ക.