പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുഖംമൂടി സംഘം നെടുങ്കണ്ടത്തെ യമഹ ഷോറൂമിൽ നിന്നും ബൈക്ക് മോഷ്ടിച്ചു


നെടുങ്കണ്ടത്തെ യമഹ ഷോറൂമിൽ നിന്നും ബൈക്ക് മോഷണം പോയി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഷോറൂമിലെ തന്നെ ജീവനക്കാരനായ ഹരിയുടെ വാഹനമാണ് മോഷണം പോയത്. തകരാറിലായതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് ഷോറൂമിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് പുലർച്ചെ മോഷ്ടാക്കൾ അപഹരിച്ചത്. ഷോറൂമിന് മുൻപിൽ നിന്നും തള്ളി റോഡിലിറക്കിയ വാഹനം ഉടുമ്പൻചോല ഭാഗത്തേക്ക് കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മുഖംമൂടിയണിഞ്ഞ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് നെടുങ്കണ്ടം പോലീസ് പറഞ്ഞു.