പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്ലാവിൽ കയറുന്നതിനിടെ കാൽ വഴുതി വീണു മരിച്ചു


കട്ടപ്പന എലൈറ്റ് പടി വള്ളിയാംതടത്തിൽ ജോഷി(55) ആണ് മരണമടഞ്ഞത്. വ്യാഴഴ്ച്ച പതിനൊന്ന് മണിയോടെയാണ് സംഭവം. കട്ടപ്പനയിലേ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിച്ച ശേഷം വിദഗ്ദ ചികിത്സക്കായി കോട്ടയം കാരിത്താസ് പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6:30 ടെ മരണം സംഭവിക്കുകയായിരുന്നു. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സ്വിസ് ഇലക്ട്രോണിക് സിന്റെ ഉടമയാണ് ജോഷി. ഭാര്യ ജിൻസി മക്കൾ: ജോമൽ, പരേതയായ ജോമിയ. ജോഷിയുടെ സംസ്കാരം 6ന് ഉച്ചകഴിഞ്ഞ് 2ന് വെള്ളയാംകുടി സെന്റ് ജോർജ് പള്ളിയിൽ നടക്കും