കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അരികടത്ത്: സംയുക്ത പരിശോധന നടത്താൻ തീരുമാനം


കമ്പം (തമിഴ്നാട്):തേനി ജില്ലയിൽ നിന്ന് കമ്പം വഴി കേരളത്തിലേക്ക് റേഷൻ അരി കടത്തുന്നത് തടയാൻ തീരുമാനം.കമ്പം മുനിസിപ്പൽ ഓഫിസിൽ ചേർന്ന കേരള-തമിഴ്നാട് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
കമ്പംമെട്ട്, കുമളി എന്നിവിടങ്ങളിലൂടെ കേരളത്തിലേക്കുള്ള റേഷൻ അരി കടത്തുന്നത് തടയാൻ ഇരു സംസ്ഥാനങ്ങളിലെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ചെക്ക്പോസ്റ്റുകളിൽ പൊലീസും വാഹന പരിശോധന നടത്താനും തീരുമാനിച്ചു. തേനി,ഇടുക്കി ജില്ലാ സപ്ലൈ ഓഫീസർമാരും മറ്റു സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.