Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾസിനിമ
ബിഗ് സ്ക്രീനിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത പടം; ‘കൽക്കി 2898 എഡി’ ആദ്യ പ്രതികരണങ്ങൾ


നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് അടങ്ങുന്ന ഇന്ത്യൻ സൂപ്പർ താരങ്ങൾ അണിനിരന്ന സയൻസ് ഫിക്ഷൻ ചിത്രം കൽക്കി 2898 എ ഡി ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് സോഷ്യൽ മീഡിയയിൽ പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്നത്തെ കാലത്തിനും സാങ്കേതികതയ്ക്കും അപ്പുറം നിൽക്കുന്ന കൽക്കിയുടെ സിനിമ ലോകം ആവേശം കൊള്ളിക്കുന്നത് എന്നാണ് ആദ്യ പ്രതികരണങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.
ബിഗ് സ്ക്രീനിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത പടം, നമ്മുടെ ഇതിഹാസങ്ങളിൽ നിന്നും പ്രവചനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള സീനുകൾക്കിടയിൽ ഇത് മറ്റൊരു ഇതിഹാസമാണ്…, തെലുങ്ക് സിനിമ ഇൻഡസ്ട്രിയുടെ അഭിമാനം, വാക്കുകൾ കൊണ്ട് പറയാനാവില്ല. ഞങ്ങളെ ശരിക്കും സ്പർശിച്ചു.’