Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുഴിതൊളു ദീപ ഹൈസ്കൂളിൽ വായന മാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ‘തരംഗ്. 2024 ‘നടന്നു


കുഴിതൊളു ദീപ ഹൈസ്കൂളിൽ വായന മാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ‘തരംഗ്. 2024 ‘നടന്നു. പ്രസിദ്ധ സാഹിത്യകാരൻ ആൻ്റണി മുനിയറ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു . സ്കൂൾ മാനേജർ ഫാ തോമസ് കപ്പിയാങ്കൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഫിലിപ്പ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.
പ്രസ്തുത ചടങ്ങിൽ അണക്കര ഫെറോന എസ് എം വൈ . എം യുവദീപതി ആന്റണി മുനിയറ സാറിനെ ആദരിക്കുകയും സ്കൂളിലെ വായന കളരിയിലേക്ക് ഒരു വർഷത്തേയ്ക്ക് ദിന പത്രങ്ങൾ സ്പോൺസർ ചെയ്യുകയും ചെയ്തു.
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ, പ്രശസ്തനായ ചിത്രകാരൻ ലെനിൻ എം. കെ യുടെ നേതൃത്വത്തിൽ വാർലിക് ചിത്രങ്ങളുടെ പ്രദർശനം.
ദീപ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേളയും നടന്നു.