. Karif 2024..വിള ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാംപെയ്ൻ
കട്ടപ്പന മുൻസിപ്പാലിറ്റി തലത്തിൽ രജിസ്ട്രേഷൻ ക്യാംപെയ്ൻ 26 തീയതി ബുധനാഴ്ച്ച രാവിലെ 11 മുതൽ 2 മണി വരെ കട്ടപ്പന കൃഷിഭവനിൽ വെച്ച് നടത്തപ്പെടുന്നു. *കർഷകർ തങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഭൂനികുതി രസീത് , പാട്ടക്കരാർ (പാട്ടത്തിനാണ് കൃഷി ചെയ്യുന്നെതെങ്കിൽ മാത്രം) പ്രീമിയം തുക എന്നിവ കൊണ്ടുവരിക പ്രദേശവാസികളായ എല്ലാ കർഷകരും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
എന്താണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി?
🍄കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും, പൊതുമേഖലയിലുള്ള( AIC of India Ltd)അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി_ഖാരിഫ് 2024-25 കൂടുതൽ മഴ, ഉണക്ക്,രോഗ സാധ്യത,ശക്തമായ കാറ്റ് ഇവ കൂടാതെ വ്യക്തിഗത നാശ നഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി.
കൂടുതൽ വിവരങ്ങൾക്ക്:ഇടുക്കി താലൂക്ക് ഫീൽഡ് കോർഡിനേറ്റർ:
9497265837
🍄 വാഴ,റബ്ബർ,കൊക്കോ,കുരുമുളക്,പച്ചക്കറികൾ തുടങ്ങി എല്ലാ കാർഷിക വിളകളുംപദ്ധതിയിൽ ഇൻഷുർ ചെയ്യാവുന്നതാണ്
🍄 പദ്ധതിയിൻ കീഴിൽ ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നു.
🍄ബാക്കി തുക മാത്രം കർഷകർ പ്രീമിയം തുകയായി അടച്ചാൽ മതിയാകും.
🍄വിളകളുടെ ഇൻഷുറൻസ് തുക (ഹെക്ടറിൽ) താഴെ ചേർക്കുന്നു.
🌲തെങ്ങ്=സെൻ്റിന് 20 രൂപ എക്കറിന് 2000 രൂപ
🌲റബ്ബർ=സെൻ്റിന് 20രൂപ,ഇക്കറിന് 2000 രൂപ
🌲 ഏലം = സെന്റിന് 9 രൂപ ഏക്കറിന് 900
🌲കുരുമുളക് = സെന്റിന് 10 രൂപ ഏക്കറിന് 1000
🌲പച്ചക്കറി I & II =സെന്റിന് 8 രൂപ ഏക്കറിന് 800
🌲നെല്ല്=സെന്റിന് 6.40 രൂപ ഏക്കറിന് 640
🌲ജാതി=സെന്റ് 11 രൂപ ഏക്കറിന് 1100
🌲കൊക്കോ=സെന്റിന് 12 രൂപ, ഏക്കറിന് 1200
🌲വാഴ =സെന്റിന് 35 രൂപ ഏക്കറിന് 3500
🌲കൈതച്ചക്ക= സെന്റിന് 12 രൂപ (ഏക്കറിന് 1200)
🌲ഇഞ്ചി =സെന്റിന് 20 രൂപ ഏക്കറിന് 2000
🌲മഞ്ഞൾ= സെന്റിന് 12 രൂപ,ഏക്കറിന് 1200
🌲കരിമ്പ് = സെന്റിന് 12 രൂപ ഏക്കറിന് 1200
🌲റബർ = സെന്റിന് 20 രൂപ ഏക്കറിന് 2000
🌲 ഗ്രാമ്പു= സെന്റിന് 11 രൂപ ഏക്കറിന് 1100
🌲 തെങ് = സെന്റിന് 20 രൂപ ഏക്കറിന 2000
🌲കപ്പ =സെന്റിന് 25 രൂപ ഏക്കറിന് 2500
🌲കിഴങ്ങു വർഗ്ഗങ്ങൾ=സെന്റിന് 8 രൂപ ഏക്കറിന് 800
🌲കവുങ്ങ് = സെന്റിന് 20 രൂപ ഏക്കറിന് 2000
🌲കശുമാവ് =സെന്റിന് 12 രൂപ ഏക്കറിന് 1200
🌲തേയില =സെന്റിന് 9 രൂപ ഏക്കറിന് 900
🌲പയറുവർഗ്ഗങ്ങൾ =സെന്റിന് 2.4 രൂപ ഏക്കറിന് 240
🌲ചെറുധാന്യങ്ങൾ =സെന്റിന് 1.8 രൂപ ഏക്കറിന് 180
🍄കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ
വെള്ളപ്പൊക്കം,
മണ്ണിടിച്ചിൽ,
ശക്തിയായ കാറ്റ്
(റബ്ബർ,ഗ്രാമ്പു,കുരുമുളക്,കൊക്കോ,ജാതി,മരച്ചീനി,തെങ്ങ്, മാവ്, തേയില, വാഴ, കവുങ്ങ്)എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്.
🍄വിളയുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണ്ണയിക്കുന്നു.
🍄നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവനയേയും, ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലവും അറിയിക്കേണ്ടതാണ്.
Call ടോൾ FreeNo:
1800-425-7064(Time 10.00AM To 5.00PM)
🍄 കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്് ലഭ്യമാണ്.( ഇത് കൃഷി നഷ്ടമാകാതെയും ലഭിക്കുന്നതാണ് ഇതിനായി പ്രത്യേകം അപേക്ഷകൾ, പരാതികളോ എവിടെയും നൽകേണ്ടതില്ല )
🍄പദ്ധതിയിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും അത് രേഖപ്പെടുത്തുന്ന കാലാവധിയും, വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണ്ണായക തോതും, ടേം ഷീറ്റ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
🍄ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥാനിലയം, സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
🍄ഇവയിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്ക്കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്.
🍄 ഉണക്ക്, രോഗ സാധ്യത ഉള്ള കാലാവസ്ഥ, മഴക്കുറവ് ,അധിവൃഷ്ടി , കൂടിയ താപനില, നേർത്ത മഴ, സീസൺ തെറ്റിയുള്ള മഴ എന്നീ പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങൾ ഉണ്ടായാൽ കാലാവസ്ഥയുടെ ഡാറ്റ അനുസരിച്ചു അതതു പഞ്ചായത്തുകളിൽ ഇൻഷുറൻസ് എടുത്ത കർഷകർക്ക് യാതൊരു അപേക്ഷയും നൽകാതെ നേരിട്ട് അവരുടെ അക്കൗണ്ടുകളിൽ ലഭ്യമാകുന്നു.
?കർഷകന് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി 2024 ജൂൺ 30 വരെ മാത്രമാണ്