Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ,കട്ടപ്പന : പ്ലസ് വൺ പ്രവേശനോത്സവവും മെരിറ്റ് ഡേയും -2024 ജൂൺ 24 – ന്


സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ – കട്ടപ്പന- പ്ലസ് വൺ പ്രവേശനോത്സവവും മെരിറ്റ് ഡേയും – 2024 ജൂൺ 24- രാവിലെ – 9.30 -ന് സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടക്കും .
സ്കൂൾ പ്രിൻസിപ്പൽ മാണി. കെ.സി. സ്വാഗതമാശംസിക്കും. സ്കൂൾ മാനേജർ ഫാ.ജോസ് മാത്യു പറപ്പള്ളിൽ അധ്യക്ഷനായിരിക്കും. മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്യും.
നഗരസഭാ കൗൺസിലർ സോണിയ ജെയ്ബി , പി.റ്റി.എ പ്രസിഡൻ്റ് സിജു ചക്കും മൂട്ടിൽ എന്നിവർ ആശംസകളർപ്പിക്കും. പ്ലസ്ടു, പ്ലസ് വൺ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമൻ്റോ നൽകി ആദരിക്കും.
ജോജോ മൊളോപറമ്പിൽ നന്ദിയർപ്പിക്കും.